INTAKE · 16/6/2026, 2:16:14 pm
ഹായ്
ഹലോ
എന്താ പേരെന്താ?
ശ്യാമൽ
ഓക്കേ.
എത്രയാ ഏജ്?
33.
എന്താ ചെയ്യുന്നേ?
ഞാൻ ഒരു ഓൺട്രപ്രണർ ആണ്.
ഓക്കേ.
ഏത് ഫീൽഡിൽ?
ഞാൻ ഹെൽത്ത് ടെക്ക് ആണ്.
ഓക്കേ.
സോ ഇന്ന് ഇവിടെ വരാനുള്ള റീസൺ എന്താ?
ആ
എനിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്.
ഓക്കേ.
ഒന്ന് ബ്രേക്ക് ഡൗൺ ചെയ്യോ?
ഞാൻ കുറച്ചായിട്ട് ഹെവി ഡിപ്രസീവ് സ്റ്റേറ്റിലൂടെയാണ് പോകുന്നത്.
ഓക്കേ.
എനിക്കറിയില്ല അത് ഡിപ്രഷൻ ആണോ അല്ലയോ എന്നുള്ളത്.
പിന്നെ ആൻസൈറ്റി ഉണ്ട്.
അതേപോലെ തന്നെ ഹെവി ഹോപ്ലെസ്നെസ്സ് ആണ്.
അതായത്
ലൈഫിന് ഒരു അർത്ഥം കിട്ടാത്ത ഫീൽ ഉണ്ട്.
പിന്നെ ഉറക്കം ശരിയാവുന്നില്ല.
അങ്ങനെ ഒക്കെ.
ഓക്കേ.
മുമ്പ് ഏതെങ്കിലും ഡോക്ടറെ സൈക്കോളജിസ്റ്റിനെ സൈക്യാട്രിസ്റ്റിനെ കൺസൾട്ട് ചെയ്തിട്ടുണ്ടോ?
ഇല്ല.
ഓക്കേ.
ഈ ഉറക്കമില്ലായ്മ ലൈക്ക് എത്ര കാലമായിട്ടുണ്ട്?
കുറെ കാലമായിട്ട്
അല്ല ഐ മീൻ എനിക്കിപ്പോ ഒരു ലാസ്റ്റ് ത്രീ മന്ത്സ് ആയിട്ടാണ് വന്നിട്ടുള്ളത്.
പക്ഷേ ഇടയ്ക്ക് ഉറക്കം നന്നായിട്ട് വരും ഇടയ്ക്ക് നന്നായിട്ട് മിസ്സ് ആകും.
ഓക്കേ ഉറക്കത്തിന് ഈ ബുദ്ധിമുട്ട് വരുന്നത് സൈക്ലിക്കൽ ആയിട്ടാണോ തോന്നുന്നത്?
ആ സൈക്ലിക്കൽ ആയിട്ട്.
ഓക്കേ ഈ സൈക്കിൾ സ്റ്റാർട്ട് ചെയ്തു കഴിഞ്ഞാൽ എത്ര ഡേയ്സ് നിൽക്കുന്നുണ്ട്?
ഒരു എനിക്ക് തോന്നുന്നു സെവൻ ടു എയിറ്റ് ഡേയ്സ് ആണ് നിൽക്കുന്നത്.
ഓക്കേ അത് കഴിഞ്ഞ് എന്തെങ്കിലും മെഡിസിൻസ് എടുത്തിട്ടാണോ അത് ഓക്കെ ആവുന്നത് ഓർ നാച്ചുറലി ഓക്കെ ആവുന്നത്?
ഞാൻ മെഡിസിൻ ഇതുവരെ എടുത്തിട്ടില്ല.
പിന്നെ എനിക്ക് ഒരുപാട് ഡൗട്ട്സ് ഉണ്ട്.
അതായത് എന്റെ ലൈഫിൽ കുറെ ഇവന്റ്സ് വന്നിട്ടാണോ ഈ പ്രശ്നം വരുന്നത് അല്ലെങ്കിൽ എനിക്ക് ഞാൻ ഡിപ്രസീവ് സ്റ്റേറ്റിൽ വന്നിട്ട് എനിക്ക് എല്ലാം പ്രശ്നമായിട്ട് തോന്നുകയാണോ എന്നൊക്കെ ഡൗട്ട് ഉണ്ട്.
ഓക്കേ അത് നമുക്ക് ലേറ്റർ ഓൺ ഫൈൻഡ് ഔട്ട് ചെയ്യാം.
ഈ ഡിപ്രസീവ് ഫേസ് സ്റ്റാർട്ട് ചെയ്തിട്ട് എത്ര കാലമായിട്ടുണ്ടാവും?
എനിക്ക് കറക്റ്റ് അറിയില്ല.
ഇത് വന്നും പോയും കൊണ്ടാണ് ഇരിക്കുന്നത്.
ഇടയ്ക്ക് ഞാൻ ഓക്കെ ആകും ഇടയ്ക്ക് ഞാൻ ഓക്കെ ആവില്ല.
അത് ഈ ഒരു സൈക്കിൾ സ്റ്റാർട്ട് ചെയ്തിട്ട് എത്രയായി?
ഒരു വൺ ഇയർ ഒക്കെ ആയിട്ടുണ്ട്.
ഓക്കേ.
ഈ വൺ ഇയറിന്റെ ഉള്ളിൽ എത്ര ടൈം ഇങ്ങനത്തെ എപ്പിസോഡ്സ് വന്നിട്ടുണ്ട്?
ഒരുപാട് തവണ വന്നിട്ടുണ്ട്.
ഒരു നമ്പറിൽ ലൈക്ക് മന്ത്ലി വൺസ് വെച്ചിട്ട് വരുന്നുണ്ടോ?